Tuesday, December 30, 2014

സര്‍വമത സത്യവാദം ഖുര്‍ആനില്‍



'ഖുർആൻ സുന്നത്ത് സൊസൈറ്റി' എന്ന് സ്വയം വിശേഷിപ്പിച്ച ഒരു വിഭാഗം ഖുർആനിനും സുന്നത്തിനും വിരുദ്ധമായി എന്തെല്ലാം പറയാൻ കഴിയുമോ അതെല്ലാം പറഞ്ഞിട്ടുണ്ട്. വിശുദ്ധ ഖുർആൻ മാത്രമല്ല, വേദഗ്രന്ഥങ്ങളിൽ ഏറ്റ്ഹ് അംഗീകരിച്ചവർക്കും മോക്ഷമുണ്ട് എന്നും ജൂതനും ക്രിസ്ത്യാനിക്കും എല്ലാം പരലോകമോക്ഷമുണ്ട് എന്നും പറഞ്ഞു കൊണ്ട്, എല്ലാ മതങ്ങളും ഒന്നുതന്നെ എന്നു സ്ഥാപിക്കാനായി 'സർവമത സത്യവാദം ഖുർആനിൽ' എന്ന ഒരു പുസ്തകം ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ദുഷ്ടത സമർഥിക്കാൻ ഇവർ അബൂഹുറൈറ(റ)യെ ജൂതനാക്കുകയും ഖുർആൻ വാക്യങ്ങൾ ദുർവ്യാഖ്യാനം നടത്തുകയും ചെയ്തു. ആകയാൽ ഈ വിഷയകമായി വിശുദ്ധ ഖുർആനിലെ പരാമർശങ്ങളും ഇക്കൂട്ടരുടെ വിതണ്ഡവാദങ്ങളും നമുക്ക് പരിശോധിക്കേണ്ടതുണ്ട്.


ഖുര്‍ആനിൽ വിശ്വസിക്കാത്തവര്‍ക്ക് മോക്ഷം?

ഇവര്‍ എഴുതുന്നു:- ഏതൊരു മതക്കാരും തങ്ങളുടെ മതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതുമല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദരസമുദായങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ ബഹുമാനിക്കാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ്. (സര്‍വ്വമത സത്യവാദം: ഖൂര്‍ആനില്‍: പേജ്: 17)

ഓരോ മതക്കാരും തങ്ങളുടെ മതത്തെ പറ്റി വിജയത്തിന്റെയും മോക്ഷത്തിന്റെയും ഒരു മാര്‍ഗമാണതെന്നല്ലാതെ അത് മാത്രമാണാര്‍ഗമെന്നൊരിക്കലും അവകാശപ്പെടാന്‍ പാടില്ലാത്തതാണ് (പേജ്: 18)

ആകയാല്‍ ഓരോ മതത്തിലെയും മതപരിഷ്‌കര്‍ത്താക്കള്‍ തങ്ങളുടെ മതത്തിലെ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളെയും പറ്റി പ്രാമണങ്ങള്‍ നിരത്തിവെച്ചു കൊണ്ട് ഖണ്ഡിക്കുകയല്ലാതെ മതങ്ങളെ തള്ളി പറയാനോ ആക്ഷേപിക്കാനോ ഒരുമ്പെടുന്നത് ന്യയമോ നീതിയോ അല്ല (പേജ്:18)

"മറ്റു മതങ്ങള്‍ അസാധുവാക്കാന്‍ ആണ് ഖുര്‍ആന്‍ വന്നതെന്ന വാദം ഖുര്‍ആന്‍ വിരുദ്ധം" ഇപ്രകാരം ഒരു ശീര്‍ഷകം തന്നെ നല്‍കുന്നതന്നെ കാണാം (പേജ്:23) 'എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടന്ന്' ഇപ്രകാരം ഒരു അദ്ധ്യായവും കാണാം (പേജ്:27)

സര്‍വ്വമത സത്യവാദത്തിന് ഇവര്‍ അവലംബമാക്കുന്ന തെളിവുകള്‍ പരിശോധന വിധേയമാക്കുന്നതിന് മുമ്പ് ചില ചോദ്യങ്ങൾക്ക് നാം ഉത്തരം കാണണം. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിലുള്ള സര്‍വ്വ മനുഷ്യരും മതസ്ഥരും ഖുര്‍ആനിലും മുഹമ്മദ്(സ)നബിയിലും വിശ്വസിക്കേണ്ടതുണ്ടോ? വിശ്വാസിക്കാത്ത പക്ഷം അവര്‍ സത്യ വിശ്വാസികളും സ്വര്‍ഗ്ഗ വാസികളുമാണോ? അന്ത്യ ദിനം വരെയുള്ള മനുഷ്യരും മതക്കാരും ഖുര്‍ആന്‍ അംഗീകരിക്കേണ്ടതുണ്ടോ? മുഹമ്മദ് നബിയില്‍ വിശ്വസിക്കേണ്ടതുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് നമുക്ക് ഖുര്‍ആനിലൂടെ ഉത്തരം കണ്ടത്താം.

പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു:-

 1. നിങ്ങളുടെ പക്കലുള്ള വേദ ഗ്രന്ഥങ്ങളെ ശരിവെച്ചു കൊണ്ടു ഞാന്‍ അവതരിപ്പിച്ച സന്ദേശത്തില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കുവിന്‍. അതിനെ ആദ്യമായി തന്നെ നിഷേധിക്കുന്നവര്‍ നിങ്ങള്‍ ആകരുത്. തുച്ചമായ വിലക്ക് പകരം എന്റെ വചനങ്ങള്‍ വിറ്റുകളയുകയും ചെയ്യരുത്. എന്നെ മാത്രം നിങ്ങള്‍ സൂക്ഷിക്കുവിന്‍. (സൂറ:അല്‍ബഖറ:41) പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച വേദ ഗ്രന്ഥമാണ് തൗറാത്ത്. തൗറാത്തിന്റെ അനുയായികള്‍ പോലും പരിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കണമെന്നും അല്ലാത്ത പക്ഷം അവര്‍ അവിശ്വാസികളും സത്യനിഷേധികളുമാണെന്ന് ഖുര്‍ആന്‍ ഇവുടെ പ്രഖ്യാപിക്കുന്നു. ഖുര്‍ആനിലേക്ക അല്ലാഹു തന്നെ ഇവുടെ മറ്റു മതക്കാരെ ക്ഷണിക്കുന്നു.

2. വേദഗ്രന്ഥത്തില്‍ നിന്നു ഒരു പങ്ക് നല്‍കപ്പെട്ട ഒരു വിഭാഗത്തെ പറ്റി നീ അറിഞ്ഞില്ലേ? അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുവാനായി അല്ലാഹുവിന്റെ ഗ്രന്ഥത്തിലേക്ക് അവര്‍ വിളിക്കപ്പെടുന്നു എന്നിട്ടതാ അവരില്‍ ഒരു കക്ഷി അവഗണിച്ചു കൊണ്ടു പിന്‍ന്തിരുഞ്ഞു കളയുന്നു(ആലു ഇംബ്രാന്‍:23) ഇതു ക്രസ്ത്യാനികള്‍ക്കും മറ്റു വല്ല ദൈവീക ഗ്രന്ഥത്തിന്റെ ആളുകള്‍ ഉണ്ടങ്കില്‍ അവര്‍ക്ക് വേദഗ്രന്ഥത്തില്‍ നിന്നു ചില ഓഹരികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നാല്‍ സര്‍വ്വസത്യത്തിലേക്കും മനുഷ്യസമൂഹത്തെ വഴി നടത്തുവാന്‍ വേണ്ടി ഇറക്കപ്പെട്ട ഗ്രന്ഥം ഖുര്‍ആന്‍ആണ് അതിനാല്‍ മനുഷ്യര്‍ക്കിടയിലുള്ള സര്‍വ്വ ഭിന്നതകള്‍ക്കും പ്രശ്ന്നങ്ങള്‍ക്കും ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ഖുര്‍ആന്‍ പൂര്‍വ്വീക വേദഗ്രന്ഥങ്ങളുടെ അനുയായികളോട് പോലും കല്‍പ്പിക്കുന്നത്. ബൈബിളില്‍ പോലും പറയുന്നത് കാണുക:-

എ. ഇനിയും വളെരെ നിങ്ങളോട് പറായാന്‍ ഉണ്ട് എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും ചെയ്യും(യോഹന്നാന്‍:16:12-14) ഖുര്‍ആനാണ് സകലസത്യത്തിലേക്കും മലുഷ്യരെ വഴിതടത്തുക എന്നും അതിനാല്‍ കൃസ്ത്യാനികള്‍ മുഹമ്മദ്‌നബി(സ)യിലും ഖുര്‍ആനിലും വിശ്വസിക്കണമെന്നും യേശു ക്രിസ്തുതന്നെ ഇവുടെ അനുയായികളെ ഉണര്‍ത്തുന്നു.

ബി . എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം; ഞാന്‍ പോകാഞാല്‍ കാര്യസ്ഥാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും അവന്‍ വരും പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിതിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും. (യോഹന്നാന്‍:16:7-9)

സി. അന്നു യഹോവ എന്നോട് അരുളിചെയതത് എന്തന്നാല്‍: അവര്‍ പറഞ്ഞത് ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ എഴുന്നേല്‍പ്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ആകും. ഞാന്‍ അവനോട് കല്‍പ്പിക്കുന്നതൊക്കെയും അവന്‍ അവരോട് പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുതനെങ്കിലും കേള്‍ക്കാതിനുന്നാല്‍ അവനോട് ഞ്ഞാന്‍ ചോദിക്കും. എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോട് കല്‍പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയതാല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കണം (ആവര്‍ത്തന പുസ്തകം 18:18-20) ജൂതന്‍മാരോട്  മുഹമ്മദ്‌നബിയും ഖുര്‍ആനെയും അംഗീകരിക്കുവാന്‍ മുഹമ്മദ്‌നബി(സ)യിലൂടെ അല്ലാഹു ഇവിടെ കല്‍പ്പിക്കുകയാണ്. അപ്പോള്‍ സത്യനിഷേധികളായ തനിച്ച ജൂതന്‍മാരും അവരെ പിന്‍തുടരുന്നവരും മാത്രമേ കൃസ്ത്യാനികളും ജൂതന്‍മാരും ഖുര്‍ആന്‍ അംഗീകരിക്കേണ്ടതില്ലെന്നും അല്ലാത്ത പക്ഷവും അവര്‍ക്ക് മോക്ഷം ലഭിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുള്ളൂ. അബൂഹുറയ്‌റ(റ)യെ ജൂതനാക്കി അവസാനം ഇവര്‍ സ്വയം ജൂതന്‍മാരാവുകയാണ് ചെയ്യുന്നത്.

3) അല്ലാഹു പ്രവാചകന്‍മാരോട് കരാറ് വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിഞ്ജാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ജൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന് (സൂറ:ആലു-ഇംറാന്‍:81) 

ഒരു പ്രവാചകനെ അല്ലാഹു നിയോഗിക്കുമ്പോള്‍ തന്റെ അനുയായികളോട് തനിക്ക് ശേഷം വരാനുള്ള പ്രവാചകനെ സംബന്ധിച്ച് പ്രവചിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്യും. വിശ്വസിക്കാത്ത പക്ഷം മോക്ഷമില്ലെന്നും ഉണര്‍ത്തും. ഈ പ്രവാചകന്റെ പ്രവചനത്തെ സത്യപ്പെടുത്തിയും ശരിവെച്ചും അടുത്ത പ്രവാചകന്‍ വരുന്നു. അപ്പോള്‍ തന്നില്‍ വിശ്വസിക്കാത്തവരെ ആപ്രവാചന്‍ സത്യ നിഷേധികളും നരകത്തിന്റെ അനുയായികളുമായി പ്രഖ്യപിക്കുന്നു. ഇതു കൊണ്ടാണ് യേശു കൃസ്തു തന്നില്‍ വിശ്വസിക്കാത്ത ജൂതന്‍മാരെ അവിശ്വാസികളായി പ്രസ്താവിച്ചത്. യേശുകൃസ്തുവിന്റെ പ്രവചനം പുലര്‍ന്നു കൊണ്ടു മുഹമ്മദ്‌നബിയും നിയോഗിക്കപ്പെട്ടു. മുഹമ്മദ്‌നബി(സ)യില്‍ വിശ്വസിക്കാത്തവരെല്ലാം. അവിശ്വാസികളാണന്ന് ഖുര്‍ആന്‍ ഈ കരാര്‍ വിവരിച്ചു കൊണ്ടൂ പ്രഖ്യാപിക്കുകയാണ്. എല്ലാ മതവും സത്യവും പ്രായോഗികവുമാണങ്കില്‍ പല പ്രവാചകന്‍മാരെ അല്ലാഹു നിയോഗിക്കുകയില്ല. ഖുര്‍ആനും മുഹമ്മദ് മബിയും നിയോഗിക്കപ്പെടുകയുമില്ല. അനാവശ്യമായ പണി ഇവര്‍ ചെയ്തത്‌പോലെ അല്ലാഹു ചെയ്യുകയുമില്ല. എല്ലാമതങ്ങളും പ്രസ്ഥാനങ്ങളും സത്യമാണങ്കില്‍ എന്തിന് ഇവര്‍ നമസ്‌കാരവും ഹജ്ജും അനന്തരവകാശവും മറ്റും വിവരിക്കുവാന്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു?! കൃസ്തുമതവും ജൂതമതവും സത്യമാണങ്കില്‍ എന്തിന് അബൂഹുറയ്‌റ(റ)യെ വിമര്‍ശിച്ചു? ഈ രണ്ടു മതങ്ങള്‍ സത്യമാണങ്കില്‍ സുസ്‌ലീങ്കളിലെ ഡച്ച് പ്രസ്താനങ്ങളും സത്യമായിരിക്കുന്നതാണ്. ഹുന്തുമതം സത്യമാണങ്കില്‍ അബൂഹുറയറ(റ)യുടെ കമ്പനിയുടെയും മതവും സത്യമാകുന്നതാണ്. എന്തിന് ഇവര്‍ ഇവരുടെ ആശയത്തിലേക്ക് ഇവരുടെ പ്രസതാനമാണ് നല്ലതെന്ന് പറഞ്ഞു ആളുകളെ ക്ഷണിച്ചു? ഇതുകൊണ്ട് മതമൈത്രിയും മതസൗഹാര്‍ദവുമൊക്കെ ഇവര്‍ തകര്‍ത്തതു എന്തിനാണ്? തങ്ങളുടെ പ്രസ്ഥാനം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗ്ഗമെന്ന് വിശ്വസിക്കുവാന്‍ പറ്റുമെങ്കില്‍ തങ്ങളുടെ മതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏക മര്‍ഗ്ഗമെന്ന് വിശ്വസിക്കാം.

4) അപ്പോള്‍ നിന്നെ അവര്‍ നിഷേധിച്ചിട്ടുണ്ടങ്കില്‍ നിനക്ക് മുമ്പ് വ്യക്തമായ തെളിവുകളും ഏടുകളും വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവുമായി വന്ന ദൂതന്മാരും നഷേധിക്കപ്പെട്ടിട്ടുണ്ട് (സൂറ:ആലു ഇംറാന്‍:184) നബിമാരെ നിഷേധിക്കുന്നവര്‍ സത്യനിഷേധികളും നരഗത്തിന്റെ അനുയായികളഉമാണന്ന് ഖുര്‍ആന്‍ ധാരാളം സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നു മുഹമ്മദ്‌നബി(സ)യെ നിഷേധിക്കുന്ന ജൂത കൃസ്ത്യാനികള്‍ പോലും അവിശ്വാസികളാണെന്ന് ഖര്‍ആന്‍ ഇവിടെ വ്യക്തമാക്കുന്നു.


5) തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടവേദങ്ങളിലും അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദങ്ങളിലും അവര്‍ വിശ്വസിക്കും(അവര്‍) അല്ലാഹുവോട് താഴ്മയുള്ളമരായിരിക്കും. അല്ലാഹുവിന്റെ വചനങ്ങള്‍ വിറ്റ് അവര്‍ തുഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്ന തങ്ങളുടെ രക്ഷിതാവിങ്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു (സൂറ:ആലു ഇംറാന്‍:199) മുഹമ്മദ് നെബിയിലും ഖുര്‍ആനിലും ഡച്ച് വേദക്കാരും വിശ്വസിക്കണമെന്നും എങ്കില്‍ മാത്രമേ ദൈവത്തിന്റെ അടുക്കല്‍ നിന്നും പ്രതിഫലം ലഭിക്കുകയുള്ളൂ വെന്നും ഈ സൂക്തവും വെക്തമാക്കുന്നു.

6) യഹൂദരില്‍ പെട്ടവരത്രെ! വാക്കുകളെ അവര്‍സ്ഥാനം തെറ്റിച്ചു പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ചുകൊണ്ടും മതത്തെ കുത്തിപ്പറഞ്ഞു കൊണ്ടും'സമിഅ്‌നാ വഅസൈനാ'എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയതിരിക്കുന്നു എന്നും കേള്‍ക്കണം എന്നും ഞങ്ങളെ ഗൗനിക്കണം എന്നും അവര്‍ പറഞ്ഞിരുന്നങ്കില്‍ അവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല. ചുരുക്കത്തിലല്ലാതെ (സൂറ:അന്നിസാഅ്:46)

7) എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും സത്യവിശ്വാസികളുമായിട്ടുള്ളവരും നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. പ്രാര്‍ത്ഥന മുറപോലെ നിര്‍വ്വഹിക്കുന്നവരും സക്കാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരുമാണ് അവര്‍. അങ്ങെനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ് (സൂറ:അന്നിസാഅ്: 162) പരിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കാത്തവര്‍ക്ക് യാതൊരു മോക്ഷവും ഇല്ലന്നും അവര്‍ ദൈവശാപത്തിന് കാരണമായവരാണന്നും ഈ സൂക്തങ്ങള്‍ ഉണര്‍ത്തുന്നു. വേദക്കാര്‍ പോലും ഈ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ നിന്ന് പുറത്ത് പോവുന്നില്ല.

8) ഞ്ഞങ്ങള്‍ കൃസ്ത്യാനികളാണ് എന്ന പറഞ്ഞവരില്‍ നിന്നും നാം കരാറ് വാങ്ങുകയുണ്ടായി എന്നിട്ടു അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നു കളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുനേല്‍പ്പിന്റെ നാള്‍ വരേക്കും ശത്രുതയും വിദ്വോഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയതു കൊണ്ടിരുന്നതിനെ പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറീക്കുന്നതാണ്. വേദക്കാരേ! വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചു വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തി തന്നു കൊണ്ടു നമ്മുടെ ദൂതന്‍(ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കില്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു നിന്റെ പൊരുത്തം തേടിയവന് അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു (സൂറ:മാഇദ:14,15,16) 

ദൈവത്തിന്റെ മാര്‍ഗ്ഗം മനസ്സിലാക്കുവാന്‍ ബൈബിളില്‍ കൊണ്ടുപോലും സാധിമല്ലെന്നും പരിശുദ്ധഖൂര്‍ആന്‍ കൊണ്ടു മാത്രമേ സാധിക്കുകയുള്ളു വെന്നും സമാധാനവും രക്ഷയും ലഭിക്കുവാന്‍ ഏക മാര്‍ഗ്ഗം ഖൂര്‍ആനെ പിന്‍തുടരലാണെന്നും ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നു. ഖുര്‍ആനെ പ്രശംസിച്ച തൗറാത്തിന്റെയും ഇഞ്ചീലിന്റെയും അവസ്ഥ ഇതായിരിക്കുമ്പോള്‍ മറ്റുള്ള വേദഗ്രന്ഥങ്ങളുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. അവ നബിമാര്‍ക്ക് ദൈവം അവതരിപ്പിച്ചതാണോ എന്നത് പോലും വ്യക്തമല്ല.

9) വേദക്കാരേ, ദൈവദൂതന്മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചു തന്നുകൊണ്ടു നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞ്ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറീക്കുകയും താക്കീത് നല്‍കുകയും ചെയ്യുന്ന ആള്‍ (ഇതാ)വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ (സൂറ:മാഇദ:19) 

ഇത് കൃസ്ത്യാനികള്‍ക്ക് പോലും സത്യം ഗ്രഹിക്കുവാന്‍ സാധിക്കാത്ത വിധം മതഗ്രന്ഥങ്ങള്‍ മാറ്റിമറിക്കപ്പെടുകയും മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് വിധേയമാക്കുകയും ചെയതിരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു വെന്നും അതിനാല്‍ മനുഷ്യര്‍ക്ക് ദൈവത്തിന്റെ നിയമങ്ങള്‍ വിവരിച്ചു കൊടുക്കുവാന്‍ വേണ്ടി ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുമെന്നും ഖുര്‍ആനില്‍ നിന്ന് മാത്രമേ ദൈവത്തിന്റെ നിയമങ്ങള്‍ ലഭിക്കുകയുള്ളൂ വെന്നും ഖുര്‍ആന്‍ അംഗീകരിക്കാത്ത യാതൊരു ജനതക്കും പരലോകത്ത് രക്ഷയില്ലെന്നും ഈ സൂക്തം വ്യക്തമാക്കുന്നു.

10) നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരിലധിക പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും (സൂറ:മാഇദ:64) 

ഖുര്‍ആനില്‍ വിശ്വസിക്കാത്ത ജൂതന്‍മാര്‍ പോലും അവിശ്വാസികളാണന്ന് ഈ സൂക്തവും സ്യക്തമാക്കുന്നു.

11) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ഞ്ചീലിലും രേഖപ്പെട്ടതായി അവര്‍ക്ക് കണ്ടത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌നബിയെ) പിന്‍ പറ്റുന്നവര്‍ക്ക് (ആകാരുന്നയം രേഖപ്പെടുത്തപ്പെടുന്നതാണ്) അവരോട് അദ്ദേഹം സദാചാരം കല്‍പ്പിക്കുകയും ദുരാചാരങ്ങളില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേളുണ്ടായുരുന്ന വിലക്കുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ (ഖുര്‍ആനെ) പിന്‍പറ്റുകയും ചെയതവരാരോ അവര്‍തന്നെയാണ് വിജയികള്‍ (സൂറ:അല്‍ അഅ്‌റാഫ്: 157) 

ഡച്ച് മത സത്യവാദക്കാരുടെ ഡച്ച് ന്യായങ്ങളും നശിപ്പിക്കുവാന്‍ ഈ സൂക്തം തന്നെ ധാരാളം മതിയാകുന്നതാണ്. വേദക്കാരണന്ന് ഉറപ്പുള്ള ജൂത കൃസ്ത്യാനികള്‍ പോലും മുഹമ്മദിലും ഖുര്‍ആനിലും വിശ്വസിക്കുകയും അതിന്റെ പ്രചരണത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യാത്ത പക്ഷം പരാജിതരാണന്നും അവര്‍ വിശ്വസികളെല്ലെന്നും സ്യൂക്തം വ്യക്തമാക്കുന്നു. മുമ്പുള്ള പല നിയമങ്ങള്‍ ഖുര്‍ആന്‍ ദുര്‍ബ്ബലപ്പെടുത്തുകയും പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇവ അംഗീകരിക്കുവാന്‍ മുമ്പുള്ള ഡച്ച് വേദഗ്രന്ഥത്തിന്റെ അനുയായികള്‍ക്കും ബാധ്യതയുണ്ടന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.ഇതാണ് ദുര്‍ബലപ്പെടുത്തുക എന്നതുകൊണ്ടു വിവക്ഷക്കുന്നത്.

12) വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയതുകൊള്ളുവിന്‍. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടയപ്പം കൊടുക്കുന്നത് വരെ(സൂറ:തൗബ:29)

ബൈബിളില്‍ തന്നെ എഴുതുന്നു: അന്നു യഹോവ എന്നോടു ഞങ്ങളിച്ചെയതത് എന്തന്നാല്‍: അവര്‍ പറഞ്ഞതു ശരി. നിന്നെപ്പോലെ ഒരു പ്രവാചകനെ ഞ്ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുനേല്‍പ്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആകും. ഞാന്‍ അവനോട് കല്‍പ്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും (ആവര്‍ത്തനം:18:18-19) അപ്പോള്‍ മുഹമ്മദ് നബിയെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ മതനിയമങ്ങള്‍ അംഗീകരിക്കുകയും ചെയ്യാത്തവര്‍ നരകവാസികളാണെന്ന് ബൈബിളില്‍ പോലും പറയുന്നു. ഖുര്‍ആന്‍ സൊസൈറ്റിക്കാര്‍ക്ക് ബൈബിളിലെ ഈ പ്രസ്താവനയെ കുറിച്ച് എന്താണ് പറയാനുള്ളത്? ഒരു പ്രവാചകനു ശേഷം മറ്റൊരു പ്രവാചകന്‍ വരികയാണങ്കില്‍ ആദ്യത്തെ പ്രവാചകന്റെ അനുയായികള്‍ പുതിയ പ്രവാചകനില്‍ വിശ്വസിക്കല്‍ അനിവാര്യമാണെന്നും അല്ലാത്ത പക്ഷം അവര്‍ അവിശ്വാസികളും നരകവാസികളുമാണെന്ന് ഖുര്‍ആനും ബൈബിളിലും ഇവിടെ പ്രഖ്യാപിക്കുന്നു.

13) നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ള താര്‍ക്കാണോ അവര്‍നിനക്ക് അവതരിപ്പിക്കപ്പെട്ടതില്‍(ഖുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആകക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. (സൂറ:റഅ്ദ്:36) 

വേദക്കാര്‍ ഖുര്‍ആന്‍ മുഴുവന്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് ഇവിടെയും പ്രഖ്യാപിക്കുന്നു.

14) ഇതിനു മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഇതവര്‍ക്ക് ഓതികേള്‍പ്പിക്കപ്പെടുമ്പോള്‍ അവര്‍ പറയും ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. ഇതിനു മുമ്പ്തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്‌പെടുന്നവരായിരിക്കുന്നു(സൂറ:ഖസ്വസ്വ്: 52, 53) 

ഖുര്‍ആനിന് മുമ്പ് ആര്‍ക്കെല്ലാം വേദഗ്രന്ഥം ലഭിച്ചുവോ അവരെല്ലാംതന്നെ ഖുര്‍ആന്‍ അംഗീകരിക്കണമെന്ന് ഈ സൂക്തവും നിര്‍ദ്ദേശിക്കുന്നു.

15) അതു പോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു അപ്പോള്‍ നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല (സൂറ:അന്‍കബൂത്: 47)

16) (നബിയെ) പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഇത്(ഖുര്‍ആന്‍) അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ടു നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹീക്കുകയും അങ്ങനെ അയാള്‍ ഇതില്‍ വിശ്വസിക്കുകയും നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്രമോശമായിരിക്കും) അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. തീര്‍ച്ച (സൂറ:അഹ്ഖാഫ്:10)

ഖുര്‍ആനില്‍ വിശ്വസിക്കാത്ത ഡച്ച് മനുഷ്യരുടെയും അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്ന് ഉണര്‍ത്തുകയാണ്. ഖേദകാരില്‍ നിന്നും വിശ്വസിച്ചവരെ അല്ലാഹു ഇവിടെ പ്രശംസിക്കുകയാണ്.

17) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദിന്റെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ അതത്ര അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്(സൂറ:മുഹമ്മദ്:2) 

മുഹമ്മദിലും ഖുര്‍ആനിലും വിശ്വസിക്കുന്നവര്‍ക്ക് രക്ഷയില്ലന്ന് ഇവിടെയും പ്രസ്താവിക്കുന്നു.

18) വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് വന്നു കിട്ടുന്നത് വരെ (ഒരു പ്രവാചകന്റെ വരവിനെ കുറിച്ച് പറയുന്നതില്‍ നിന്നും) വിട്ടുനില്‍ക്കുന്നവരായിരുന്നില്ല. അതായത് വക്രതയില്ലത്ത രേഖകളടങ്ങുന്ന പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതിക്കേള്‍പ്പിക്കുന്ന അല്ലാഹുവിങ്കില്‍ നിന്നുള്ള ഒരു ദീതന്‍ വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നു കിട്ടിയതിന് ശേഷമല്ലാതെ ഭിന്നിച്ചിട്ടില്ല (സൂറ:ബയ്യിന: 1-4)

മുഹമ്മദ്‌നബിയുടെ വരവിനെകുറിച്ച് ജൂത കൃസ്ത്യാനികളും അവരില്‍ നിന്ന് അനുഗ്രഹിച്ച വിഗ്രഹാരധകന്‍മാരും പ്രവചിക്കുന്നു. ആദ്ദേഹം വന്നപ്പോള്‍ അവരില്‍ ചിലര്‍ വിശ്വസിച്ചു. മറ്റുചിലര്‍ വിശ്വസിച്ചില്ല. വിശ്വസിക്കാത്തവരെ അല്ലാഹു ഇവിടെ സത്യനിഷേധിളായിട്ടാണ് വിശേഷിപ്പിക്കുന്നത്. വിശ്വസിച്ചവരെയും അവിശ്വസിച്ചവരെയും ഒരേ വീക്ഷണത്തിലല്ല പരിശുദ്ധഖുര്‍ആനില്‍ ദര്‍ശിക്കുന്നത്.

19) അല്ലയോ വിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുവീന്‍. എന്നാല്‍ അവന്റെ കാരുണ്യത്തില്‍ നിന്ന് രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിതരികയും ചെയ്യും. അതു കൊണ്ടു നിങ്ങള്‍ (ശരിയായ പാതയിലൂടെ) നടന്നു പോകും. നിങ്ങള്‍ക്കവന്‍ പൊറുത്തു തരുകയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാ നിധിയുമാണ്.(സൂറ:ഹദീദ്:28)

തൗറാത്തിലും ഇഞ്ചീലിലും വിശ്വസിച്ച ജൂതന്‍മാരും കൃസ്ത്യാനികളുമാണ് അല്ലയോ വിശ്വസികളേ! എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവരോട് മുഹമ്മദ് നബിയിലും ഖുര്‍ആനിലും വിശ്വസിക്കുവാന്‍ കല്‍പ്പിക്കുകയാണ്. വിശ്വസിക്കാത്ത പക്ഷം അവര്‍ തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും വിശ്വസിച്ചവരായി തീരുന്നു. അതിനാല്‍ അവരുടെ വേദഗ്രന്ഥത്തില്‍ വിശ്വസിച്ചതിന് ഒരു പ്രതിഫലവും മുഹമ്മദില്‍ വിശ്വസിച്ചതിന് മറ്റൊരു പ്രതിഫലവും അവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ മുഹമ്മദ്‌നബിയെയും ഖുര്‍ആനിനേയും അവര്‍ നിഷേധിക്കുന്ന പക്ഷം തൗറാത്തിനേയും ഇഞ്ചീലിനേയും അവര്‍ നിഷേധിച്ചവരാക്കുന്നു. അതിനാല്‍ അവര്‍ സത്യനിഷേധികളുമാണ്.

അവരുടെ തെളിവുകള്‍

1. (ഓ! നബീ) ഇതിന് മുമ്പുള്ള സകല ദിവ്യ ഗ്രന്ഥങ്ങളേയും ശരിവെക്കുന്ന ഗ്രന്ഥമായിട്ടാണ് സത്യസന്ദേശവും കൊണ്ട് ഈഗ്രന്ഥം (ഖുര്‍ആന്‍) നിനക്ക് അല്ലാഹു അവതരിപ്പിച്ചു തന്നിരിക്കുന്നത് (എന്ന് പറഞ്ഞാല്‍) തൗറാത്തും ഇഞ്ചീലും അഥവാ ബൈബിള്‍ പഴയനിയമവും പുതിയ നിയമവുമൊക്കെ ലോകജനതക്കാകമാനം മാര്‍ഗ്ഗ ദര്‍ശനമായിട്ടാണ് ദൈവം മുമ്പവതരിപ്പിച്ചിരിക്കുന്നത് (അതേപ്രകാരം ലോക ജനതക്കുള്ള മാര്‍ഗ്ഗ ദര്‍ശനമായി) ഖുര്‍ആനിനെയും ദൈവം അവതരിപ്പിച്ചിരിക്കുന്നു (വി:ഖു:3:3)

2) (ഓ! നബീ) ഇതിനു മുമ്പുള്ള ദൈവീകമായ എല്ലാ മതഗ്രന്ഥങ്ങളേയും ശരിവെക്കുന്നതും അവയെ കാത്തു സൂക്ഷിക്കുന്നതുമായ ഒരു ഗ്രന്ഥമായിട്ടാണ് ഈ ഗ്രന്ഥം ഖുര്‍ആന്‍ നിനക്ക് നാം അവതരിപ്പിച്ചിരിക്കുന്നതും (വി:ഖു:5:51) (സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍:പേജ്:23) കൃസ്ത്യാനികള്‍ പ്രസിദ്ധീകരിച്ച മിശിഹായുടെ ദീന്‍ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? എന്ന ഗ്രന്ഥത്തിലും ഈ സൂക്തങ്ങള്‍ ഉദ്ധരിച്ച് ഇന്നത്തെ കൃസ്ത്യാനികള്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്ത പക്ഷവും പരലോകത്ത് രക്ഷയുണ്ടെന്ന് സമര്‍ത്ഥിക്കുന്നത് കാണാം.

മറുപടി:1 എല്ലാ പ്രവാചകന്‍മാരും ഇപ്രകാരം പ്രഖ്യാപിച്ചത് ഖുര്‍ആന്‍ വിവരിക്കുന്നു. ഇതിന്റെ അര്‍ത്ഥം ആദ്യകാലത്തെ പ്രവാചകന്റെ അനുയായികള്‍ പുതിയ പ്രവാചകനില്‍ വിശ്വസിക്കേണ്ടതില്ല എന്നതല്ല. എങ്കില്‍ പ്രവാചകന്‍മാരെ അല്ലാഹു നിയോഗിക്കേണ്ടതുമില്ല.

എ: മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (നീ ഓര്‍ക്കുക) ഇസ്‌റാഈല്‍ സന്തതികളോ എനിക്കു മുമ്പുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതനെപറ്റി സന്തോഷ വാര്‍ത്ത അറിയിക്കുന്നവനായി കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്ന ഞാന്‍ (സൂറ:സ്വഫഫ്:6)

ബി: അല്ലാഹു പ്രവാചകന്‍മാരോട് വാങ്ങിയ സന്ദര്‍ഭം (നീ ഓര്‍ക്കുക) ഞാന്‍ നിങ്ങള്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചു കൊണ്ട് ഒരു ദൂതന്‍ നിങ്ങളുടെ അടുത്ത് വരികയുമാണങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന് (സൂറ:ആലു ഇംറാന്‍:81)

ഇ:
(ഈസ പറഞ്ഞു) എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു(ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍(സൂറ:ആലു ഇംറാന്‍:പേജ്:50) യേശു കൃസ്തു ഇവിടെ ഞാന്‍ മുമ്പുള്ള തൗറാതിനെ സത്യപ്പെടുത്തുവനാണെന്ന് പ്രഖ്യാപിക്കുന്നു. അതോടപ്പം തൗറാത്തിന്റെ അനുയായികളോട് തന്നെ അനുസരിക്കുവാനും അതില്‍ വിശ്വസിക്കുവാനും ആവശ്യപ്പെടുന്നു. ദൈവത്തെ ഭയപ്പെടുന്നവരാണങ്കില്‍ ഇപ്രകാരം ചെയ്യണമെന്ന് അവരെ ഉപദേശിക്കുന്നു. ഡച്ച് നബിമാരും ഞാന്‍ എന്റെ മുമ്പുള്ളതിനെ സത്യപ്പെടുത്തുന്നവനാണന്ന് പ്രഖ്യാപിച്ചിരുന്നത് ഖുര്‍ആന്‍ വിവരിക്കുന്നു. അതോടപ്പം അവരെല്ലാം തന്നെ മുമ്പുള്ള പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അനുയായികളോട് തന്നില്‍ വിശ്വസിക്കുവാനും തന്നെ സഹായിക്കാനും.

ഡി: യേശുകൃസ്തു(ഈസനബി) പറഞ്ഞതായി ബൈബിളില്‍ തന്നെ എഴുതുന്നു:- ഞാന്‍ ന്യായപ്രമാണത്തേയോ പ്രവാചകന്‍മാരേയോ നീ കരുതുന്നു വെന്ന് നിരൂപിക്കരുത്. നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്(മത്തായി:4:17) എന്നിട്ടും ഈ മതത്തില്‍ ഉണ്ടായിരുന്ന പല നിയമങ്ങള്‍ യേശുകൃസ്തു ഇല്ലാതാക്കി ഉദാ: മൃഗബലി,വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലല്‍, യുദ്ധം. കൃസ്ത്യനികള്‍തന്നെ എഴുതുന്നു:- തൗറാത്തിലെ പ്രമാണങ്ങള്‍ വ്യത്യസ്ഥങ്ങളായ രണ്ടു വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് എന്ന കാര്യം വിസ്മരിക്കരുത്.1: ആചരപരം 2: സല്‍മാര്‍ഗ പരം. ഒന്നാമത്തേത് യഹൂദ ജാതിക്ക് മാത്രം ബാതകമായതാണ് (മീസാനുല്‍ ഹവ്വ്:1-71) തന്നില്‍ വിശ്വസിക്കാത്തവരെ യേശുകൃസ്തു അവിശ്വാസികളാക്കിയത് ബൈബിളില്‍ കാണാം.

മുസ്വദ്ദിഖ് എന്നതിന്റെ വിവക്ഷ 

അടിസ്ഥാന തത്വങ്ങള്‍: ഇന്നുള്ള ബൈബിളിലെ എല്ലാ സംഗതികളും ക്വുര്‍ആനും മുഹമ്മദ്‌നബി(സ)യും ശരിവെക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നു എന്നതല്ല, ക്വുര്‍ആന്‍ മുമ്പുള്ള വേദഗ്രന്ഥത്തെ ശരിവെക്കുന്നു എന്നതിന്റെ വിവക്ഷ. പ്രത്യുത അവയിലെ അടിസ്ഥാന തത്വങ്ങളെ ശരിവെക്കുന്നു എന്നതാണ്. ഈസാനബി(അ) തൗറാത്തിനെ ശരിവെക്കുന്നു എന്നു പറഞ്ഞതിന്റെ വിവക്ഷ അടിസ്ഥാനതത്വങ്ങളെ ആണെന്ന് ക്രിസ്ത്യാനികള്‍ പോലും എഴുതുകയുണ്ടായി. ''നേരെമറിച്ച് സന്മാര്‍ഗ്ഗ പ്രമാണങ്ങള്‍ എല്ലായിടത്തുമുള്ള എല്ലാ മനുഷ്യര്‍ക്കും ശാശ്വതമായി ബാധകങ്ങളാണ്. സീനാ പര്‍വ്വതത്തില്‍ വെച്ച് നല്‍കപ്പെട്ട''ശരീഅത്ത്' അഥവാ ന്യായപ്രമാണത്തില്‍ അവ ഉള്‍പ്പെട്ടിരുന്നതും ആദമിന്റെ സൃഷ്ടി മുതല്‍ എല്ലാ മനുഷ്യര്‍ക്കും ബാധകമായതും ഒരു കാലത്തു ബാധകമല്ലാതിരിക്കുവാന്‍ പാടില്ലാത്തതും ആകുന്നു. വ്യഭിചാരം ചെയ്യുക, മോഷ്ടിക്കുക, കൊല ചെയ്യുക, വിഗ്രഹങ്ങളെ ആരാധിക്കുക, ഏകദൈവത്തെയല്ലാതെ അന്യദൈവങ്ങളെ സേവിക്കുക ഇവയെല്ലാം ദൈവ കല്‍പ്പനയനുസരിച്ച് ഒരു കാലത്തും ശരിയായിരുന്നില്ല(മീസാനുല്‍ ഹഖ്:1-72)

ബൈബിളിലെ പ്രവചനം പുലര്‍ന്നതാണ് ക്വുര്‍ആന്‍. ബൈബിളിലെ പ്രവചനത്തെ സത്യപ്പെടുത്തി വന്നതാണ് മുഹമ്മദ് നബി(സ). ഇതാണ് ക്വുര്‍ആനും മുഹമ്മദ്‌നബിയും മുമ്പുള്ള വേദഗ്രന്ഥത്തെ സത്യപ്പെടുത്തുന്നു എന്നതിന്റെ രണ്ടാമത്തെ ഉദ്ദേശ്യം.

എല്ലാ വേദഗ്രന്ഥങ്ങളും ഇന്നും പ്രാബല്യത്തിലുണ്ട് എന്നു സ്ഥാപിക്കാനായി സുന്നത്ത്‌നിഷേധികള്‍ ഖുര്‍ആന്‍ ആയത്ത് 5:46 ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടെഴുതുന്നു: 'ഓരോ മതഗ്രന്ഥവും അതാതിന്റെ കാലങ്ങളില്‍ മാത്രമെ സത്യമായിരുന്നുള്ളൂ എന്നും ക്വുര്‍ആന്‍ അവതരിപ്പിച്ചതോടെ അതല്ലാം അസത്യമായി തീര്‍ന്നന്നും പറയുന്ന പുരോഹിതന്‍മാര്‍ക്ക് വായടപ്പന്‍ മറുപടിയാണ് വി:ഖു:5:46ലും 5:47ലും മറ്റുമുള്ളത്. അതായത്, തൗറാത്ത് (ബൈബിള്‍ പഴയ നിയമം) കൈവശം ഉള്ള ജൂതന്‍മാര്‍ ആ തൗറാത്തിലുള്ള വിധികള്‍ നടപ്പിലാക്കാതെ നിന്നോട് (നബിയോട്) മതവിധി അന്വേഷിക്കാന്‍ വരേണ്ട ആവശ്യം അവര്‍ക്കെന്താണെന്നാണ് ഖു:5:46ല്‍ അല്ലാഹു ചോദിക്കുന്നത്. തൗറാത്ത് അനുസരിച്ച് വിധി നടിപ്പിലാക്കാന്‍ തയ്യാറല്ലാത്ത അവര്‍ കാഫിറുകളും ദ്വാലിമുകളും (സത്യ നിഷേധികളും ആക്രമികളും)മാണെന്ന് ഖുര്‍ആന്‍ തുടര്‍ന്നു പ്രഖ്യാപിക്കുന്നു. അതുപോലെ ഇഞ്ചീലിന്റെ (ബൈബിള്‍ പുതിയ നിയമത്തിന്റെ) ആള്‍ക്കാരായ ക്രിസ്ത്യാനികള്‍ക്ക് ഇഞ്ചീലിലുള്ളത് അനുസരിച്ചും മതവിധികള്‍ നടപ്പാക്കിക്കൊള്ളട്ടെ എന്ന് ഖു:5:50 തുടര്‍ന്ന് കല്‍പ്പിക്കുന്നു ഇഞ്ചീലനുസരിച്ച് വിധിക്കാത്തവരെ പറ്റി 'ഫാസിക്കുകള്‍' (തെമ്മാടികള്‍) ആണെന്ന് അവിടെ തന്നെ ഖുര്‍ആന്‍ മുദ്രകുത്തുകയും ചെയ്യുന്നു(സര്‍വ്വമത സത്യവാദം ഖുര്‍ആനില്‍.പേജ്:25) ക്രിസ്ത്യാനികളും ഈ തെളിവുകള്‍ ഉദ്ധരിക്കുകയും ഇതുപോലെ വാദിക്കുകയും ചെയ്യുന്നുണ്ട്! (മിശാഹായുടെ ദീന്‍ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിട്ടില്ലേ?പേജ്:9)

മറുപടി:- പരിശുദ്ധ ക്വുര്‍ആനില്‍ രണ്ട് തരം ഇന്‍ജീലിനെ കുറിച്ചും തൗറാത്തിനെ കുറിച്ചും പ്രസ്താവിക്കുന്നത് കാണാം.

1: അല്ലാഹു മൂസാക്കും ഈസാക്കും അവതരിപ്പിച്ച് കൊടുത്തതും അവര്‍ സാക്ഷിനില്‍ക്കുകയും മനുഷ്യര്‍ക്ക് അവര്‍ പഠിപ്പിച്ച് കൊടുക്കുകയും ചെയതവ.

2: പില്കാലത്ത് പുരോഹിതന്‍മാര്‍ എഴുതി ഉണ്ടാക്കിയവ. ഇവ ഈ പ്രവാചകന്‍മാര്‍ കാണുകയോ ജനങ്ങളെ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഏതാനും തെളിവുകളിലൂടെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കാം.
ഖുര്‍ആന്‍ പറയുന്നു: എല്ലാ കാര്യത്തെപറ്റിയും നാം അദ്ദേഹത്തിന് (മൂസാക്ക്) പലകകളില്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു) അവയെ മുറുകെപ്പിടിക്കുകയും അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്പിക്കുകയും ചെയ്യുക. (സൂറ:അഅ്‌റാഫ്:145)

ഖുര്‍ആന്‍ പറയുന്നു: നന്മചെയതവന് (അനുഗ്രഹത്തിന്റെ) പൂര്‍ത്തീകരണമായിക്കൊണ്ട് എല്ലാ കാര്യത്തിനുമുളള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. (സൂറ:അന്‍ആം:154)

മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകള്‍ എടുത്ത് അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാണ് ഉണ്ടായിരുന്നത്. (സൂറ:അഅ്‌റാഫ്:154)

ഇന്ന് പ്രചാരത്തിലുള്ള തൗറാത്ത് പരിശുദ്ധക്വുര്‍ആന്‍ ഇവിടെ വിവരിക്കുന്നതല്ല. ഈ  യാഥാര്‍ത്ഥ്യം ഇവര്‍ തന്നെ സമ്മതിക്കുന്നു. മീസാനുല്‍ഹഖ് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഉല്‍പ്പത്തി,പുറപ്പാട്, ലേവ്യ പുസ്തകം, സംഖ്യാപുസ്തകം, ആവര്‍ത്തന പുസ്തകം എന്നീ അഞ്ചു പുസ്തകങ്ങളാണ് മോശയുടെ തൗറാത്തില്‍ ഉള്ളത് (മീസാനുല്‍ ഹഖ്:1-133). ഈ അഞ്ചു പുസ്തകങ്ങള്‍ പലകയില്‍ എഴുതിയാല്‍ മൂസാനബിക്ക് ഒരിക്കലും വഹിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല. അതിനാല്‍ ഇവര്‍ തന്നെ എഴുതുന്നു: തീര്‍ച്ചയായും പത്തു കല്പനകള്‍ മാത്രമാണ് അല്ലാഹു പലകയില്‍ എഴുതിയ നിലക്ക് മൂസാക്ക് നല്‍കിയത് ഇതാണ്‌സത്യം (തഅ്‌ലീകാത്ത്:പേ:153). ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന തൗറാത്ത് മൂസാനബിക്ക് അല്ലാഹു സീനാപര്‍വ്വതത്തില്‍ വെച്ച് പലകകളില്‍ രേഖപ്പെടുത്തിയ നിലക്ക് നല്‍കിയവയാണ്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള തൗറാത്ത് ഇത് അല്ലെന്ന് ക്രിസ്ത്യാനികള്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

ക്വുര്‍ആന്‍ പറയുന്നു: സന്മാര്‍ഗ്ഗ നിര്‍ദ്ദേശവും സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും നാം അദ്ദേഹത്തിന് (ഈസാക്ക്) നല്‍കി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനവും സദുഉപദേശവുമാണ് അത്. ഇന്‍ജീലിന്റെ അനുയായികള്‍ അല്ലാഹു അതില്‍ അവതരിപ്പിച്ചത് അനുസരിച്ച് വിധി കല്പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍തന്നെയാകുന്നു ധിക്കാരികള്‍. (സൂറ:മാഇദ:46,47)

അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും.(സൂറ:ആലുഇംറാന്‍:48)

ക്വുര്‍ആന്‍ പറയുന്നു: (ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുവിന്‍).... ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇഞ്ചീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും(സൂറ:മാഇദ:110).
അല്ലാഹു തന്നെ ഈസാനബിക്ക് പഠിപ്പിച്ചു കൊടുക്കുകയും അദ്ദേഹം അത് ജൂത ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത ഇന്‍ജീലിനെ സംബന്ധിച്ചാണ് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നതെന്ന് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നുപ്രചാരത്തിലുള്ള ഇന്‍ജീല്‍ ഈസാനബി (അ) കാണുകപോലും ചെയതിട്ടില്ല. അത് അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചതുമല്ല. അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചതുമല്ല. ബൈബില്‍ വായിക്കുന്ന ഏതൊരു മനുഷ്യനും ഇതു വ്യക്തമാകും. ക്രിസ്ത്യാനികള്‍ തന്നെ ഈ യാഥാര്‍ത്ഥ്യം സമ്മതിക്കുകയും ചെയ്യുന്നു. ക്വുര്‍ആന്‍ സൊസൈറ്റിക്കാര്‍ക്കാണ് ഇത് അംഗീകരിക്കുവാന്‍ പ്രയാസം. ചില തെളിവുകള്‍ ശ്രദ്ധിക്കുക.

1: എന്നാല്‍ ക്രിസ്തുവിന്റെ ക്രൂശീകരണം, സംസ്‌കരണം, പുനരുത്ഥാനം, സ്വര്‍ഗ്ഗാരോഹണം എന്നിവയെ പറ്റിയുള്ള വിവരണങ്ങള്‍ അവന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമല്ലാതെ രേഖപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. (മീസാനുല്‍ ഹഖ്:പേജ്:97)

2: ക്രിസ്ത്യാനികളുടെ ഒന്നാം തലമുറ കടന്നുപോയപ്പോള്‍ പിന്‍ തലമുറക്ക് വേണ്ടി സുവിശേഷം എഴുതിവെക്കുവാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിര്‍ദ്ദേശിക്കുകയുണ്ടായി. എ ഡി:65നും 66നും ഇടയ്ക്ക് മര്‍ക്കോസിന്റെ സുവിശേഷം എഴുതി എന്ന് വിശ്വസിക്കപ്പെടുന്നു. മര്‍ക്കോസ് ആദ്യകാല ശിഷ്യന്‍മാരുടെയും അപ്പോസ്തലന്‍മാരുടെയും സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. (മീസാന്‍:1-97)

3: മത്തായിയുടെ സുവിശേഷം എ ഡി :70ന് മുമ്പ് എഴുതപ്പെട്ടതാണ്. (മീസാന്‍:1:98)
4: ലൂക്കോസിന്റെ സുവിശേഷം മിക്കവാറും എഡി:60നും 70നും ഇടയ്ക്ക് എഴുതപ്പെട്ടു. യേശുക്രിസ്തുവിന്റെ പ്രിയ ശിഷ്യനായ യോഹന്നാന്‍ വളരെ പ്രായംചെന്നതിന് ശേഷം തന്റെ സുവിശേഷം എഡി:90നും 100നും ഇടക്ക് എഴുതി (മീസാന്‍:1:98). പൗലോസിന്റെ സുഹൃത്താണ് ലൂക്കോസ്. (മീസാന്‍:1-98)
5: പുതിയനിയമം ആദ്യമായി എഴുതിയത് ഗ്രീക്കിലാണ്. (ഇസ്‌ലാം സംവാദം:പേജ്:103)
6: യേശു ചെയ്തതു മറ്റു പലതും ഉണ്ട്. അതു ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നെയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു. (യോഹന്നാന്‍ എഴുതിയ സുവിശേഷം:25)

ക്രൈസ്തവ വേദപണ്ഡിതന്മാര്‍ തന്നെ സമ്മതിച്ച ഇക്കാര്യം വിശുദ്ധക്വുര്‍ആന്‍ വളരെ വിശദമായി വ്യക്തമാക്കുന്നതു നോക്കൂ.

1: (സത്യവിശ്വസികളേ) നിങ്ങളെ അവര്‍ (വേദക്കാര്‍) വിശ്വസിക്കുമെന്ന് നിങ്ങള്‍ മോഹിക്കുകയോണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും അത് ശരിക്കും മനസ്സിലാക്കുകയും ചെയ്ത ശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ മാറ്റത്തിരുത്തലുകള്‍ കാണിച്ചുകൊണ്ടിരിക്കുകയുമാണ്. (സൂറ:അല്‍ ബഖറ:75)

2: യഹൂദരില്‍ പെട്ടവര്‍ (വേദ)വചനങ്ങളെ അവര്‍ സ്ഥാനം തെറ്റിച്ചുകളയുന്നു. (സൂറ:അന്നിസാഅ്:46)

3: (വേദക്കാര്‍) വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുന്നു. അവര്‍ക്ക് ഉദ്‌ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയതു. (സൂറ:മാഇദ:13)

4: എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ടു ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടു അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അതു മഖേന വില കുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു. അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം (സൂറ:അല്‍ ബഖറ:79). ഈ കൂട്ടിച്ചേര്‍ക്കപ്പെട്ട ബൈബിളാണ് ഇന്ന് പ്രചാരത്തിലുള്ളതെന്ന് ക്രിസ്ത്യാനികള്‍ തന്നെ സമ്മതിക്കുന്നു. അവര്‍ എഴുതുന്നത് കാണുക:

1: എന്ത് രേഖപ്പെടുത്തണമെന്നും എന്ത് രേഖപ്പെടുത്തേണ്ട എന്നുമുള്ള കാര്യങ്ങള്‍ പരിശുദ്ധാത്മാവ് പത്രോസിനെയും മാര്‍ക്കോസിനെയും നിയന്ത്രിക്കുക മാത്രമാണ് ചെയ്തത് (മീസാനുല്‍ ഹഖ്:1-98). മര്‍ക്കോസ് യേശുക്രിസ്തുവിന്റെ ശിഷ്യന്‍ പോലുമല്ല.

2: യേശുക്രിസ്തുവിന്റെ വചനങ്ങളും ചരിത്രവും രേഖപ്പെടുത്തുവാന്‍ പരിശുദ്ധാത്മാവ് അപ്പോസ്തലന്‍മാര്‍ക്ക് ബോധനം നല്‍കുകയും അവരെ തെറ്റില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു. (ശുബ്ആത്ത്:35)

3: ബൈബിളിലെ വൈരുധ്യങ്ങള്‍ക്ക് കാരണമെന്തെന്ന് ഇവര്‍ തന്നെ എഴുതുന്നത് കാണുക: ഓരോരുത്തരും ദൈവത്തിന്റെ ദിവ്യസന്ദേശം അവരുടെ ആന്മാവിന്റെയും ശരീരത്തിന്റെയും അടിസ്ഥാനത്തില്‍ പ്രസ്താവിച്ചതാണ്. തീര്‍ച്ചയായും പരിശുദ്ധാത്മാവ് ഒരു മനുഷ്യന്റെ വ്യക്തിത്വത്തെ വിഴുങ്ങുകയില്ല. വ്യക്തിത്വത്തെ അത് സംരക്ഷിക്കും. അപ്പോള്‍ ഓരോരുത്തരുടെയും എഴുത്തില്‍ അവന് പ്രത്യേകമാക്കപ്പെട്ട ബുദ്ധിശക്തിയും ചിന്തയുടെ വീക്ഷണ ഗതികളും വെളിപ്പെടും(ശുബ്ഹാതും വ വഹ്മിയ്യതും ഹൗല അഅദിന്‍ ജദീദ്:പേജ്:81). ജൂതന്മാരുടെ സാധാരണ പതിവ് തൈലം തലയില്‍ പുരട്ടലാണ്. അതിനാല്‍ മത്തായിയും മാര്‍ക്കോസും സാധാരണ പതിവ് മാത്രം പറഞ്ഞു. എന്നാല്‍ യോഹന്നാന്‍ ഇതിനെ പരിഗണിച്ചില്ല. ജനങ്ങള്‍ക്ക് അറിയുന്നത് കൊണ്ടു. എന്നാല്‍ യോഹന്നാന്‍ കാലില്‍ പുരട്ടല്‍ അസാധാരണ സംഭവമായതിനാല്‍ യോഹന്നാന്‍ അതു മാത്രം പറഞ്ഞു. (ശുബ്ഹാത്ത്.......പേജ്:74) ഇത്രയും വിവരിച്ചതില്‍ നിന്ന് മനസ്സിലാക്കാവുന്നത് ഇവയാണ്. ക്വുര്‍ആന്‍ പ്രസ്താവിക്കുന്ന തൗറാത്തും ഇന്‍ജീലും ഇന്ന് പ്രചാരത്തിലുള്ളതല്ല. മൂസാനബിക്കും ഈസാനബിക്കും അല്ലാഹു നേരിട്ടുനല്‍കിയതും അവര്‍ ദര്‍ശിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തതിനെപ്പറ്റിയാണ് ക്വുര്‍ആന്‍ പറഞ്ഞത്. ഇവ അടിസ്ഥാനമാക്കി ഈ ക്രിസ്ത്യാനികള്‍ വിധി പറയുന്ന പക്ഷം അവര്‍ സ്വാഭാവികമായും മുഹമ്മദ് നബിയിലും പരിശുദ്ധ ക്വുര്‍ആനിലും വിശ്വസിക്കല്‍ നിര്‍ബന്ധമാകും. തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളിലും അല്ലാഹുവിന്റെ വിധികള്‍ ഉണ്ട്. എന്നാല്‍ ഈ ക്രിസ്ത്യാനികള്‍ ഇത്തരം വിഷയങ്ങളില്‍ പോലും അല്ലാഹുവിന്റെ വിധി അനുസരിച്ച് തീരുമാനമെടുക്കുകയില്ല. മുഹമ്മദ് കള്ള പ്രവാചകനാണെന്നും ക്വുര്‍ആന്‍ ദൈവീക മതഗ്രന്ഥമല്ലെന്നും പറയുന്നവര്‍ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ വല്ല ഇളവുകളും മുഹമ്മദിന്റെ പക്കല്‍ നിന്ന് ലഭിക്കുമോ എന്ന് വിചാരിച്ചും, മറ്റുചിലര്‍ മുഹമ്മദിന്റെ നീതിബോധം മനസ്സിലാക്കിയും, മറ്റുചിലര്‍ മനസ്സില്‍ മുഹമ്മദ് പ്രവാചകനാണന്ന അംഗീകരിക്കുന്നതിനാലും മുഹമ്മദിനെ സമീപിക്കാറുണ്ട്. ഈ ഇരട്ടത്താപ്പ് നയത്തെയും ക്വുര്‍ആന്‍ വിമര്‍ശിക്കുന്നത് കാണാം. ഇതിന്റെ വിവക്ഷ, വേദക്കാര്‍ മുഹമ്മദിനെയും ക്വുര്‍ആനിനെയും അംഗീകരിക്കേണ്ടതില്ല. മറിച്ച്, അവര്‍ അവരുടെ കൈവശമുള്ള ബൈബിള്‍ അനുസരിച്ച് ജീവിച്ചാല്‍ മതി എന്നല്ല. ഈ (ദുര്‍)വ്യാഖ്യാനം നാം മുകളില്‍ ഉദ്ധരിച്ച 19(പത്തൊമ്പത്) സൂക്തങ്ങളെ അവഗണിക്കലാണ്. ബൈബിളിലെ പ്രവചനങ്ങളെ തന്നെ ധിക്കരിക്കലാണ്. വരാനിരിക്കുന്ന മുഹമ്മദിനെ നിഷേധിക്കുന്നവര്‍ സത്യനിഷേധികളാണന്ന് ബൈബിളില്‍ തന്നെ പ്രസ്താവിച്ചത് ഉദ്ധരിക്കുകയുണ്ടായി. മുഹമ്മദിനെ നിഷേധിക്കല്‍ മൂസായെയും ഈസായെയും നിഷേധിക്കലാണ്.
 എല്ലാ മതങ്ങളും വേദങ്ങളും ഒന്നുതന്നെയെന്നതിന് ഹദീസ് നിഷേധികള്‍ പൊക്കിക്കാണിക്കുന്ന മറ്റൊരു തെളിവ് നോക്കൂ.

'(മുഹമ്മദ്‌നബിയിലും മറ്റും) വിശ്വസിച്ച മുസ്‌ലിംകളും മാത്രമല്ല, ജൂതന്മാരും സാബികളും (അന്ന് അറേബിയില്‍ ഉണ്ടായിരുന്ന വേറെ മതക്കാര്‍) ക്രിസ്ത്യാനികളും ആരുമാകട്ടെ! അവരില്‍ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ ആരുണ്ടോ, അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ദു:ഖിക്കേണ്ടിവരികയുമില്ല, തീര്‍ച്ച. (വി:ഖു:5:72)

''(മുഹമ്മദ്‌നബിയിലും മറ്റും) വിശ്വസിച്ച മുസ്‌ലിംകളും ജൂതന്‍മാരും കൃസ്ത്യാനികളും സാബികളും ആരുമാകട്ടെ അവരില്‍ ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ ആരുണ്ടോ, അവര്‍ക്ക് അവരുടെ നാഥങ്കല്‍ അര്‍ഹമായ പ്രതിഫലം ഉണ്ട്, തീര്‍ച്ച. (എന്ന് മാത്രമല്ല) അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ ദുഖിക്കേണ്ടിവരികയുമില്ല. (വി:ഖു:2:62) (സര്‍വ്വമത സത്യവാദം:ഖുര്‍ആനില്‍:പേജ്:27,28)
മറുപടി 1: ഒരിക്കല്‍ ജൂതന്‍മാരും ക്രിസ്ത്യാനികളും മുസ്‌ലിംകളും പരസ്പ്പരം, തങ്ങളാണ് സ്വര്‍ഗ്ഗത്തില്‍; അപരര്‍ നരകാഗ്നിയുലുമാണെന്ന് പറഞ്ഞ് തര്‍ക്കിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കപ്പെടുന്നത്. അതായത്, ഏതങ്കിലും ജാതിയില്‍ ഉള്‍പ്പെട്ടു എന്നതല്ല വിജയരഹസ്യം, പ്രത്യുത അല്ലാഹുവിലും പരലോകത്തിലും ശരിക്കും വിശ്വസിച്ച് പുണ്യകര്‍മം അനുഷ്ഠിക്കുക എന്നതാണ്. അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന് ഓരോ നബിയെ നിയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കല്‍ അനിവാര്യമാക്കുന്നു. ജൂതന്മാര്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കല്‍ അനിവാര്യമായിരുന്നു. പക്ഷേ അല്ലാഹുവിലും പരലോകത്തും ജീവിതത്തിലുമുള്ള വിശ്വാസം അവര്‍ക്ക് ദുര്‍ബ്ബലമായതിനാല്‍ ഈസാനബി(അ)യെ അവര്‍ നിഷേധിച്ചു. ജൂതന്‍മാരും ക്രിസ്ത്യാനികളും മുഹമ്മദ് നബി(സ)യില്‍ വിശ്വസിക്കലും അനിവാര്യമായിരുന്നു.

2) മുസ്‌ലിമായാല്‍ മതി. വിശ്വാസവും കര്‍മവും ഇല്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന ധാരണയെ ഈ സൂക്തം തിരുത്തുകയാണ്.

3) നബിമാര്‍ ശുപാര്‍ശചെയ്തു രക്ഷപ്പെടുത്തുമെന്ന് ഓരോ സമൂഹവും അവരുടെ നബിമാരെക്കുറിച്ച് വിശ്വസിക്കുന്നു. ഈ ധാരണയെ ഖബറടക്കം ചെയ്യുകയാണ് മേല്‍പറഞ്ഞ ക്വുര്‍ആന്‍ സൂക്തം. യഥാര്‍ഥത്തില്‍ വിജയരഹസ്യം വിശ്വാസവും കര്‍മവുമാണ്.

4) ഒരു പ്രവാചകന്‍ നിയോഗിക്കപ്പെടുന്നതിന് മുമ്പ് മരണപ്പെട്ട ജനവിഭാഗം പ്രവാചകന്റെ മുന്‍പ് നിയോഗിക്കപ്പെട്ട നബിയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ സ്വര്‍ഗ്ഗം ലഭിക്കും. ഈ തത്വവും മേല്‍ സൂക്തങ്ങള്‍ പഠിപ്പിക്കുകയാണ്.

5) ഇസ്‌ലാമിലേക്ക് പുതിയതായി പ്രവേശിക്കുന്നവരെ മോശമായി ദര്‍ശിക്കാന്‍ പാടില്ല, അവര്‍ക്ക് സ്ഥാനക്കുറവ് കല്പിക്കാന്‍ പാടില്ല. ഈ തത്വവും പ്രസ്തുത സൂക്തങ്ങള്‍ പഠിപ്പിക്കുകയാണ്.

6) ദൈവത്തില്‍ മനുഷ്യര്‍ എപ്രകാരം വിശ്വസിക്കണം? ഏതെല്ലാമാണ് പുണ്യകര്‍മങ്ങള്‍? മനുഷ്യര്‍ സ്വയം നിര്‍മിച്ചുണ്ടാക്കുന്ന പുണ്യകര്‍മങ്ങള്‍ ദൈവം പുണ്യകര്‍മമായി അംഗീകരിക്കുമോ? ഇത്തരം ചോദ്യങ്ങള്‍ ഇവിടെ ഉത്ഭവിക്കുന്നു. ദൈവം വിവരിച്ച് തരുന്ന രൂപത്തില്‍ ആയിരിക്കണം വിശ്വാസവും പുണ്യകര്‍മവും. ഈ തത്വം ക്വുര്‍ആന്‍ ധാരാളം സൂക്തങ്ങളില്‍ പ്രഖ്യപിക്കുന്നു. പരിശുദ്ധ ക്വുര്‍ആന്‍ മാത്രമാണ് മനുഷ്യന്റെ കൈകള്‍ക്ക് വിധേയമായി തിരുത്തലുകള്‍ വരാത്ത ഏകഗ്രന്ഥം. അതില്‍ നിന്നു മാത്രമേ ശരിയായ വിശ്വസവും ദൈവം പ്രതിഫലം നല്‍കുന്ന പുണ്യകര്‍മങ്ങളും ലഭിക്കുകയുള്ളൂ.

മതമൂല്യങ്ങള്‍ (ഖുര്‍ആന്‍ അംഗീകരിക്കുന്നവ) ഏതു മതസ്ഥര്‍ അനുഷ്ടിച്ചാലും ശിക്ഷയില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്. ഇത് ഒരിക്കലും സര്‍വ്വ മതങ്ങളും സത്യമാണന്നതിന് രേഖയല്ല. അതുപോലെ ജൂത ക്രിസ്ത്യാനികളെ വിവാഹം ചെയ്യുവാന്‍ അനുവദിച്ചത് ഇവര്‍ സര്‍വ്വമത സത്യവാദത്തിന് തെളിവായി ഉദ്ധരിക്കുന്നുണ്ട്. ഇതും അടിസ്ഥാനരഹിതമായ തെളിവാണ്. ഈ ഭാര്യമാര്‍ ജൂത കൃസ്ത്യാനി വിശ്വാസത്തിലും കര്‍മത്തിലും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. മുഹമ്മദ്‌നബിയില്‍ അവര്‍ വിശ്വസിക്കുന്നുമില്ല. എന്നാലും അവര്‍ക്ക് പരലോകത്ത് രക്ഷയുണ്ടന്ന് ഖുര്‍ആന്‍ എവിടെയും പറയുന്നില്ല. ഇപ്രകാരം പ്രസ്താവിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് സര്‍വ്വമത സത്യവാദത്തിന് തെളിവാകുന്നത്. ഇവര്‍ ദൈവത്തിന്റെ നാമത്തില്‍ അറുത്തതും ക്വുര്‍ആന്‍ മുസ്‌ലിംകള്‍ക്ക് അനുവദിക്കുന്നുണ്ട്.

ഇവര്‍ എഴുതുന്നു: ഇതര മതസ്ഥരെ നമ്മുടെ നമസ്‌കാരത്തിലേക്കോ ഖുത്തുബ:യിലേക്കോ ഒരിക്കലും ആകര്‍ഷിക്കപ്പെടരുതെന്ന ദൂഷ്ട ബുദ്ധി കൊണ്ട് മാത്രമാണ്, സാധാരണ, നബിയുടെ പേരില്‍ ശഹാദത്ത് ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത ജൂത മുനാഫിഖായ അബൂഹുറയറ: ബാങ്കിലും ഇഖാമത്തിലും നമസ്‌കാരത്തിലും ഖുത്തുബയിലും നബിയുടെ പേരിലുള്ള ശഹാദത്ത് നിര്‍ബന്ധ പൂര്‍വ്വം തുന്നിചേര്‍ക്കാന്‍ ഇടയായത്. അല്ലാതെ ഇസ്‌ലാമിനോടുള്ള കൂറുകൊണ്ടല്ല എന്നത് തീര്‍ച്ച (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും....പേജ്:37)

സര്‍വ്വമതവും സത്യമാണങ്കില്‍ എന്തിന് ഇതരമതസ്ഥരെ ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങളിലേക്ക് ആകര്‍ഷിപ്പിക്കണം? എന്തിന് അബൂഹുറയ്‌റയെ എതിര്‍ക്കണം? ത്രിയേകത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കും വിഗ്രഹാരധകന്‍മാര്‍ക്കും മോക്ഷം ലഭിക്കുമെങ്കില്‍, അവരുടെ വിശ്വസവും കര്‍മ്മങ്ങളും സത്യപൂര്‍ണ്ണമാണെങ്കില്‍ എന്തിന് ഇവര്‍ ഹദീസില്‍ വിശ്വാസിക്കുന്നവരെ എതിര്‍ക്കണം? എന്തിന് ഇവര്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഇതിനുവേണ്ടി രചിക്കണം? എന്തിന് ഇവരുടെ പ്രസ്ഥാനത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കണം?